Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rashmika

ര​ണ​ബാ​ലി റി​ലീ​സി​ന് മു​ന്നോ​ടി​യാ​യി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യി​നെ നേ​രി​ൽ ക​ണ്ട് വി​ജ​യ് ദേ​വ​കൊ​ണ്ട​യും ര​ശ്മി​ക​യും

വി​ജ​യ് ദേ​വ​കൊ​ണ്ട, ര​ശ്മി​ക മ​ന്ദാ​ന എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന പു​തി​യ ചി​ത്രം ര​ണ​ബാ​ലി ഒ​ക്ടോ​ബ​ർ 16-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്താ​നി​രി​ക്കെ, ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യി​നെ നേ​രി​ൽ കാ​ണാ​നും താ​ര​ങ്ങ​ളെ​ത്തി.

വ​ള​രെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും മു​ഖ്യ​മ​ന്ത്രി ത​ങ്ങ​ളെ സ്വീ​ക​രി​ച്ച​തെ​ന്നും ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ജോ​ലി​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ല​യേ​റി​യ കാ​ര്യ​ങ്ങ​ൾ പ​ങ്കു​വ​ച്ചെ​ന്നും വി​ജ​യ് ദേ​വ​കൊ​ണ്ട എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ കു​റി​ച്ചു. ഒ​റ്റ കൂ​ടി​ക്കാ​ഴ്ച​കൊ​ണ്ട് ത​ന്നെ അ​ദ്ദേ​ഹം ത​ന്‍റെ പ്രി​യ​പ്പെ​ട്ട​യാ​ളാ​യി മാ​റി​യെ​ന്നും വി​ജ​യ് ദേ​വ​കൊ​ണ്ട വ്യ​ക്ത​മാ​ക്കി.

ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലു​ള്ള ര​ശ്മി​ക മ​ന്ദാ​ന​യും മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു. വി​ജ​യ് സാ​റി​നെ ആ​രാ​ധി​ച്ചി​രു​ന്ന കാ​ലം മു​ത​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തും ഇ​ന്ന് അ​ദ്ദേ​ഹം ന​യി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ദ​വി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​തു​വ​രെ​യു​ള്ള യാ​ത്ര അ​വി​ശ്വ​സ​നീ​യ​മാ​ണെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​ന് മു​ന്നോ​ടി​യാ​യി വ​ലി​യ സ്നേ​ഹ​വും ആ​ശം​സ​ക​ളും നേ​ർ​ന്നാ​ണ് താ​ര​ങ്ങ​ൾ ഈ ​കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ഹു​ൽ സാം​കൃ​ത്യ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണ് 'ര​ണ​ബാ​ലി'. ദി ​മ​മ്മി (1999), ദി ​മ​മ്മി റി​ട്ടേ​ൺ​സ് (2001) എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​രെ നേ​ടി​യ ഹോ​ളി​വു​ഡ് താ​രം അ​ർ​ണോ​ൾ​ഡ് വോ​സ്ലോ ചി​ത്ര​ത്തി​ൽ വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

Movies

അ​വ​ളു​ടെ നി​റ​ഞ്ഞ ക​ണ്ണു​ക​ളി​ൽ എ​ല്ലാ​മു​ണ്ടാ​യി​രു​ന്നു; വി​ജ​യ്-​ര​ശ്മി​ക വി​വാ​ഹ​ത്തി​ന് സാ​ക്ഷി​യാ​യി ക​ല്യാ​ണി

വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട-​ര​ശ്മി​ക മ​ന്ദാ​ന വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ന​ടി ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ. ഇ​രു​വ​ർ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത വി​വ​രം താ​രം പ​റ​ഞ്ഞ​ത്.

വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ് ക​ല്യാ​ണി​യും ര​ശ്മി​ക​യും. ക്ഷ​ണി​ക്ക​പ്പെ​ട്ട ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും മാ​ത്ര​മാ​ണ് ഈ ​വി​വാ​ഹ​വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​തി​ൽ ഒ​രാ​ളാ​യി​രു​ന്നു ക​ല്യാ​ണി​യും.

ഏ​റ്റ​വും സ​ന്തോ​ഷ​ക​ര​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഏ​റ്റ​വും ദ​യ​യു​ള്ള ആ ​പെ​ൺ​കു​ട്ടി അ​വ​ളു​ടെ അ​ടു​ത്ത സു​ഹൃ​ത്തി​നെ വി​വാ​ഹം ചെ​യ്യു​ന്ന​തി​ന് ഞാ​ൻ സാ​ക്ഷി​യാ​യി. പു​റം​തി​രി​ഞ്ഞ് അ​യാ​ൾ അ​വ​ൾ​ക്കു​വേ​ണ്ടി കാ​ത്തി​രി​ക്ക​വെ അ​വ​നെ ല​ക്ഷ്യ​മാ​ക്കി ന​ട​ക്കു​മ്പോ​ൾ അ​വ​ളു​ടെ ഓ​രോ ചു​വ​ടി​ലേ​യും ഭാ​രം എ​നി​ക്കും അ​നു​ഭ​വി​ക്കാ​ൻ ക​ഴി​ഞ്ഞു.

സാ​വ​ധാ​ന​ത്തി​ൽ ഉ​റ​ച്ച​ശ്വാ​സ​വു​മാ​യി അ​വ​ൾ ന​ട​ക്കു​മ്പോ​ൾ ആ ​നി​റ​ഞ്ഞ ക​ണ്ണു​ക​ളി​ൽ എ​ല്ലാ​മു​ണ്ടാ​യി​രു​ന്നു. പ്ര​യ​ത്‌​ന​വും ബ​ഹു​മാ​ന​വും ഗാ​ഢ​സൗ​ഹൃ​ദ​വും​കൊ​ണ്ട് വ​ള​ർ​ത്തി​യെ​ടു​ത്ത സ്‌​നേ​ഹ​ത്തി​ന് സാ​ക്ഷ്യം​വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. പ്രി​യ​പ്പെ​ട്ട ര​ശ്മി​ക​യ്ക്കും വി​ജ​യ്‌​യ്ക്കും ആ​ശം​സ​ക​ൾ. ഇ​ത് ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഒ​ന്നി​ന്‍റെ തു​ട​ക്ക​മാ​വ​ട്ടെ.’’ ര​ശ്മി​ക​യു​ടെ വി​വാ​ഹ​ച്ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് ക​ല്യാ​ണി കു​റി​ച്ചു.

Movies

പോ​രാ​യ്മ​ക​ളെ സ്വീ​ക​രി​ച്ച് യ​ഥാ​ർ​ഥ പ​ങ്കാ​ളി​ക​ളാ​കു​ക; വി​ജ​യ്‌​യ്ക്കും ര​ശ്മി​ക​യ്ക്കും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ശം​സ  

വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യ്ക്കും ​ര​ശ്മി​ക മ​ന്ദാ​ന​യ്ക്കും വി​വാ​ഹ​മം​ഗ​ള ആ​ശം​സ​ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ച​ട​ങ്ങി​ലേ​യ്ക്ക് ക്ഷ​ണി​ച്ച​തി​ന് ന​ന്ദി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ആ​ശം​സ തു​ട​ങ്ങു​ന്ന​ത്.

വി​ജ​യ്‌​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ മാ​ധ​വി​യേ​യും ഗോ​വ​ർ​ധ​ൻ റാ​വു ദേ​വ​ര​കൊ​ണ്ട​യേ​യും അ​ഭി​സം​ബോ​ധ​ന​ചെ​യ്തു​കൊ​ണ്ടു​ള്ള ക​ത്ത് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

'വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന വി​ജ​യ്- ര​ശ്മി​ക വി​വാ​ഹ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. സ​ന്തോ​ഷ​ക​ര​വും മം​ഗ​ള​ക​ര​വു​മാ​യ അ​വ​സ​ര​ത്തി​ൽ ദേ​വ​ര​കൊ​ണ്ട- മ​ന്ദാ​ന കു​ടും​ബ​ത്തി​ന് ഹൃ​ദ​യം​നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും.

വി​ജ​യ്‌​യു​ടേ​യും ര​ശ്മി​ക​യു​ടേ​യും ജീ​വി​ത​ത്തി​ലെ മ​നോ​ഹ​ര​മാ​യ പു​തി​യ അ​ധ്യാ​യ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണി​ത്. ഏ​ഴ് ചു​വ​ടു​ക​ൾ ഒ​ന്നി​ച്ചു​വെ​ക്കു​മ്പോ​ൾ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ സു​ഹൃ​ത്തു​ക്ക​ളാ​യി തീ​രു​ന്നു​വെ​ന്ന ഉ​ദാ​ത്ത​ചി​ന്ത ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് ദ​മ്പ​തി​ക​ൾ ജീ​വി​തം തു​ട​ങ്ങ​ട്ടെ.

സ്‌​നേ​ഹ​വും അ​ടു​പ്പ​വും​കൊ​ണ്ട് ദൈ​വി​ക​മാ​യി എ​ഴു​ത​പ്പെ​ട്ട ജീ​വി​ത​ത്തി​ന്‍റെ അ​ധ്യാ​യം വെ​ള്ളി​ത്ത​ര​യി​ൽ അ​വ​ർ സൃ​ഷ്ടി​ച്ച മാ​ന്ത്രി​ക​ത​യെ മ​റി​ക​ട​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

വ​രും ദി​വ​സ​ങ്ങ​ളും മാ​സ​ങ്ങ​ളും വ​ർ​ഷ​ങ്ങ​ളും അ​വ​രു​ടെ സ്വ​പ്‌​ന​ങ്ങ​ളാ​ലും അ​വ​യു​ടെ സ​ഫ​ലീ​ക​ര​ണ​ത്താ​ലും നി​റ​യ​ട്ടെ. പ​ര​സ്പ​രം തി​രി​ച്ച​റി​ഞ്ഞ് സ്‌​നേ​ഹ​ത്തോ​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും, പോ​രാ​യ്മ​ക​ളെ സ്വീ​ക​രി​ക്കാ​നും, ശ​ക്തി​ക​ളി​ൽ​നി​ന്ന് പ​ഠി​ക്കാ​നും, യ​ഥാ​ർ​ഥ പ​ങ്കാ​ളി​ക​ളാ​യി ജീ​വി​ത​ത്തി​ലു​ട​നീ​ളം യാ​ത്ര ചെ​യ്യാ​നും അ​വ​ർ​ക്ക് ക​ഴി​യ​ട്ടെ. ഈ ​സു​പ്ര​ധാ​ന അ​വ​സ​ര​ത്തി​ൽ ദ​മ്പ​തി​മാ​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും എ​ന്‍റെ അ​നു​ഗ്ര​ഹ​ങ്ങ​ളും ആ​ശം​സ​ക​ളും. മോ​ദി​യു​ടെ കു​റി​പ്പ് ഇ​ങ്ങ​നെ.

രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ന​ടു​ത്തു​ള്ള പ്ര​ശ​സ്ത​മാ​യ ഐ​ടി​സി മെ​മ​ന്‍റോ​സ് എ​മ്മ ആ​ഡം​ബ​ര റി​സോ​ർ​ട്ടാ​ണ് ഈ ​താ​ര​വി​വാ​ഹ​ത്തി​ന് വേ​ദി​യാ​കു​ന്ന​ത്. 

ആ​യി​ര​ക്ക​ണ​ക്കി​ന് അ​തി​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ​ക​രം, അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന തി​ക​ച്ചും സ്വ​കാ​ര്യ​മാ​യ ച​ട​ങ്ങാ​ണ് ഇ​രു​വ​രും ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

നൂ​റോ​ളം അ​തി​ഥി​ക​ൾ മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. ഉ​ദ​യ്പൂ​ർ ന​ഗ​ര​ത്തി​ൽ നി​ന്നും 30 കി​ലോ​മീ​റ്റ​ർ മാ​റി ആ​ര​വ​ല്ലി കു​ന്നു​ക​ൾ​ക്ക് മു​ക​ളി​ലാ​ണ് ഈ ​ആ​ഡം​ബ​ര റി​സോ​ർ​ട്ട് സ്ഥി​തി ചെ​യ്യു​ന്ന​ത്. 

Movies

വി​ജ​യ്-​ര​ശ്മി​ക വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു നി​ന്ന് സു​ര​ക്ഷാ ഏ​ജ​ന്‍​സി

അ​ടു​ത്ത കാ​ല​ത്തൊ​ന്നും കാ​ണാ​ത്ത വ​ലി​യ വി​വാ​ഹ മാ​മാ​ങ്ക​ത്തി​നാ​ണ് ടോ​ളി​വു​ഡ് സാ​ക്ഷ്യം വ​ഹി​ക്കാ​ന്‍ പോ​കു​ന്ന​ത്. തെ​ലു​ങ്ക് സി​നി​മ​യി​ലെ ആ​രാ​ധ​ക​രു​ടെ പ്രി​യ താ​ര​ജോ​ഡി​ക​ളാ​യ വി​ജ​യ് ദേ​വ്ര​കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യു​മാ​ണ് വ​ധൂ​വ​ര​ന്മാ​ര്‍.

ഉ​ദ​യ​പൂ​രി​ല്‍ ന​ട​ക്കു​ന്ന വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ അ​തീ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കാ​നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും തീ​രു​മാ​നം. ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​ണ് വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. വി​വാ​ഹ​വാ​ര്‍​ത്ത ഇ​പ്പോ​ഴും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ക​ല്യാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​യാ​റെ​ടു​പ്പു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു ക​ഴി​ഞ്ഞു.

നാ​ളെ രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ​പൂ​രി​ല്‍ വ​ച്ചാ​ണ് വി​വാ​ഹം ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​യി ഒ​രു അ​ന്താ​രാ​ഷ്‌​ട്ര സു​ര​ക്ഷാ ഏ​ജ​ന്‍​സി​യെ ദ​മ്പ​തി​ക​ള്‍ നി​യ​മി​ച്ച​താ​യാ​ണ് വി​വ​രം. ഉ​ദ​യ​പൂ​രി​ലെ അ​തീ​വ സു​ര​ക്ഷ​യു​ള്ള വി​വാ​ഹ വേ​ദി​യി​ല്‍ രാ​ജ​സ്ഥാ​ന്‍ പോ​ലീ​സി​നൊ​പ്പം ഈ ​വി​ദേ​ശ ഏ​ജ​ന്‍​സി​യും ചേ​ര്‍​ന്ന് സു​ര​ക്ഷ​യൊ​രു​ക്കും.

അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കും ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​പോ​കാ​തി​രി​ക്കാ​ന്‍ ക​രാ​ര്‍ ഒ​പ്പി​ട്ട ഏ​ജ​ന്‍​സി​ക​ള്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും പ്ര​ത്യേ​ക നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ ​ആ​ഴ്ച സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യ വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് പ്ര​കാ​രം ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്.

വി​വാ​ഹ​ശേ​ഷം മാ​ര്‍​ച്ച് നാ​ലി​ന് ഹൈ​ദ​രാ​ബാ​ദി​ല്‍ സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്കാ​യി വ​ലി​യൊ​രു സ​ത്കാ​ര​ച്ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഈ ​ച​ട​ങ്ങി​ലും മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല.

വി​വാ​ഹ​ത്തി​ന് ശേ​ഷം ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ് ദ​മ്പ​തി​ക​ള്‍ മാ​ധ്യ​മ​ങ്ങ​ളെ നേ​രി​ട്ട് കാ​ണു​മെ​ന്നാ​ണ് സൂ​ച​ന.

ഗീ​ത ഗോ​വി​ന്ദം, ഡി​യ​ര്‍ കൊ​മ​റേ​ഡ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​ര്‍​ക്ക് പ്രി​യ​പ്പെ​ട്ട​വ​രാ​യി മാ​റി​യ ഈ ​താ​ര​ജോ​ഡി​ക​ളു​ടെ വി​വാ​ഹ​വാ​ര്‍​ത്ത സി​നി​മാ ലോ​ക​ത്ത് വ​ലി​യ ആ​വേ​ശ​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

Movies

പ​റ​ഞ്ഞ ക​ഥ​യ​ല്ല സി​നി​മ​യാ​യ​ത്, സ​ൽ​മാ​ന് പി​ന്നാ​ലെ സി​ക്ക​ന്ദ​റി​നെ ത​ള്ളി​പ്പ​റ​ഞ്ഞ് ര​ശ്മി​ക​യും

സി​ക്ക​ന്ദ​ർ സി​നി​മ​യെ വി​മ​ർ​ശി​ച്ച് ര​ശ്മി​ക മ​ന്ദാ​ന​യും. സ​ൽ​മാ​ൻ ഖാ​ന് പി​ന്നാ​ലെ​യാ​ണ് ചി​ത്ര​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ് ന​ടി​യു​മെ​ത്തി​യ​ത്. താ​ൻ വാ​യി​ച്ച തി​ര​ക്ക​ഥ​യ​ല്ല സി​നി​മ​യാ​യ​ത് എ​ന്നാ​യി​രു​ന്നു ര​ശ്മി​ക പ​റ​ഞ്ഞ​ത്.

‘‘മു​രു​ഗ​ദോ​സ് സാ​റു​മാ​യി സം​സാ​രി​ച്ചി​രു​ന്ന​ത് ഞാ​നോ​ര്‍​ക്കു​ന്നു​ണ്ട്. പി​ന്നീ​ട് സം​ഭ​വി​ച്ച​ത് തീ​ര്‍​ത്തും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. ഞാ​ന്‍ വാ​യി​ച്ച തി​ര​ക്ക​ഥ വേ​റൊ​ന്നാ​യി​രു​ന്നു. സി​നി​മ​ക​ളി​ല്‍ പൊ​തു​വേ സം​ഭ​വി​ക്കാ​റു​ള്ള​താ​ണ്. ന​മ്മ​ള്‍ കേ​ള്‍​ക്കു​ന്ന ക​ഥ വേ​റ​യാ​കും.

പി​ന്നീ​ട് മേ​ക്കിം​ഗി​ന്‍റെ സ​മ​യ​ത്ത് ക​ഥ​യി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രും. അ​ത് വ​ള​രെ സാ​ധാ​ര​ണ​യാ​യി സം​ഭ​വി​ക്കു​ന്ന​താ​ണ്. അ​താ​ണ് സി​ക്ക​ന്ദ​റി​നും സം​ഭ​വി​ച്ച​ത്.’’​ര​ശ്മി​ക​യു​ടെ വാ​ക്കു​ക​ൾ.

ബോ​ക്സ്ഓ​ഫി​സി​ൽ ക​ന​ത്ത പ​രാ​ജ​യ​മാ​യ ആ​ക്‌​ഷ​ൻ ചി​ത്രം സി​ക്ക​ന്ദ​റി​നെ​ക്കു​റി​ച്ചു​ള്ള സ​ൽ​മാ​ന്‍റെ പ്ര​തി​ക​ര​ണ​വും ഏ​റെ ച​ര്‍​ച്ച​യാ​യി​രു​ന്നു. ഒ​ര​ഭി​മു​ഖ​ത്തി​ൽ ജീ​വി​ത​ത്തി​ൽ ചെ​യ്തു പോ​യ​തി​ൽ ഖേ​ദി​ക്കു​ന്ന സി​നി​മ​ക​ളു​ടെ പേ​ര് പ​റ​യാ​ൻ അ​വ​താ​ര​ക​ൻ സ​ല്‍​മാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സൂ​ര്യ​വം​ശി, നി​ശ്ച​യ് എ​ന്നീ പ​ഴ​യ സി​നി​മ​ക​ൾ​ക്കൊ​പ്പം സ​മീ​പ​കാ​ല​ത്ത് റി​ലീ​സാ​യ സി​ക്ക​ന്ദ​റി​ന്‍റെ പേ​രും പ​റ​ഞ്ഞു. ‘‘സി​ക്ക​ന്ദ​റി​ന്‍റെ പ്ലോ​ട്ട് വ​ള​രെ മി​ക​ച്ച​താ​യി​രു​ന്നു. പ​ക്ഷേ ഞാ​ൻ രാ​ത്രി ഒ​ൻ​പ​തു​മ​ണി​യൊ​ക്കെ ഒ​ക്കെ ആ​കു​മ്പോ​ൾ സ​മ​യം തെ​റ്റി​ച്ച് സെ​റ്റി​ൽ വ​രു​ന്ന​ത് കൊ​ണ്ടാ​ണ് പ​ട​ത്തി​ന്‍റെ ഔ​ട്ട്പു​ട്ട് മോ​ശ​മാ​യ​തെ​ന്നാ​ണ് മു​രു​ഗ​ദോ​സ് സ​ർ ഈ​യി​ടെ പ​റ​ഞ്ഞ​ത്. ആ ​സ​മ​യ​ത്താ​ണ് എ​ന്‍റെ റി​ബ്സി​നു പ​രി​ക്കേ​ൽ​ക്കു​ന്ന​ത്.

സി​ക്ക​ന്ദ​ർ അ​നൗ​ൺ​സ് ചെ​യ്ത​പ്പോ​ൾ, അ​ത് നി​ർ​മാ​താ​വ് സാ​ജി​ദ് ന​ദി​യാ​ദ്‌​വാ​ല​യു​ടെ​യും മു​രു​ഗ​ദോ​സി​ന്‍റെ​യും പ​ട​മാ​യി​രു​ന്നു. റി​ലീ​സ് ആ​യി ക​ഴി​ഞ്ഞ​പ്പോ​ൾ ര​ണ്ടും ര​ണ്ട് വ​ഴി​ക്ക് ആ​യി.

ഈ ​സി​നി​മ​യ്ക്കു ശേ​ഷം മു​രു​ഗ​ദോ​സ് ത​മി​ഴി​ൽ മ​ദ​രാ​സി എ​ന്നൊ​രു പ​ടം ചെ​യ്തു. അ​തി​ലെ നാ​യ​ക​ൻ കൃ​ത്യം ആ​റു മ​ണി​ക്ക് സെ​റ്റി​ൽ വ​രു​മാ​യി​രു​ന്നു. അ​ത് കൊ​ണ്ട് ത​ന്നെ ആ ​പ​ടം സി​ക്ക​ന്ദ​റി​നേ​ക്കാ​ൾ വ​ലി​യ ബ്ലോ​ക്ക്ബ​സ്റ്റ​ർ ആ​യി.’’ സ​ൽ​മാ​ൻ ഖാ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up